വരും വര്‍ഷം പൊതുമേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാകും കാണുക; തോമസ് ഐസക്

നോട്ട് അസാധുവാക്കല്‍ പണലഭ്യത കുറച്ചത് സര്‍ക്കാറിന് തിരിച്ചടിയായി. എന്നാല്‍ പണമില്ലെന്ന കാരണം ബജറ്റിനെ ബാധിക്കുകയില്ല
വരും വര്‍ഷം പൊതുമേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാകും കാണുക; തോമസ് ഐസക്

 തിരുവനന്തപുരം:ബജറ്റില്‍ സാധരണക്കാരുടെ പ്രതീക്ഷ കാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.വരും വര്‍ഷം പൊതുമേഖലയുടെ ഉയിര്‍ത്തെഴുന്നേലപാകും കാണുക. ബജറ്റിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ധേഹം. കഴിഞ്ഞ ബജറ്റ് ആസൂത്രണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത്തവണ പദ്ധതികളുടെ നടത്തിപ്പിനാണ് ഊന്നല്‍ നല്‍കുക. ശുചിത്വം, ആരോഗ്യം, ജൈവകൃഷി, ജലസംരക്ഷണം,പാര്‍പ്പിടം എന്നീ മേഖലകള്‍ക്ക് ബജറ്റില്‍ പ്രാമുഖ്യം നല്‍കും ധനമന്ത്രി വിശദീകരിച്ചു. 

വികസനത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റാകും അവതരിപ്പിക്കുക പദ്ധ്തികളില്‍ കിഫ്ബിയ്ക്ക് ഉള്ള മേല്‍ക്കൈ നിലനിര്‍ത്തും. പെന്‍ഷന്‍, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക ഊന്നല്‍ നല്‍കും. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള പദ്ധതികള്‍ക്ക് പണത്തിന്റെ പിന്തുണ കൂടി നല്‍കും.വിലക്കയറ്റം തടയാന്‍ സമാശ്വാസ പദ്ധതികള്‍, വരള്‍ച്ചയെ ചെറുക്കാന്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനുള്ള പദ്ധതികള്‍ എന്നിവ ഉണ്ടാകും,അദ്ധേഹം പറഞ്ഞു. 

നോട്ട് അസാധുവാക്കല്‍ പണലഭ്യത കുറച്ചത് സര്‍ക്കാറിന് തിരിച്ചടിയായി. എന്നാല്‍ പണമില്ലെന്ന കാരണം ബജറ്റിനെ ബാധിക്കുകയില്ല. പണം സമാഹരിക്കാനുള്ള വഴികള്‍ കതേടിയും ഉണ്ടാകുമെന്ന അനുമാനത്തിലുമാണ് ബജറ്റ് തയ്യാരാക്കിയിരിക്കുന്നത്. അദ്ധേഹം പറഞ്ഞു.

ബജറ്റ് ഡോക്യുമെന്റുകളുടെ അച്ചടി പൂര്‍ത്തിയാക്കി നിയമസഭയില്‍ എത്തിച്ചു എന്ന് മന്ത്രി അറിയിച്ചു. കണക്കുകള്‍ക്കായി മാത്രം 27 ഡോക്യുമെന്റുകള്‍ ഉണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com