വികസനത്തിന് പ്രവാസി ചിട്ടി

വികസനത്തിന് പ്രവാസി ചിട്ടി

തിരുവനന്തപുരം: വികസന പദ്ധതികള്‍ക്കു പണം കണ്ടെത്താന്‍ കെഎസ്എഫ്ഇ പ്രവാസി ചിട്ടി പണം കിഫ്ബിയുടെ ബോണ്ടില്‍ നിക്ഷേപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രധാനമായും റോഡ് പദ്ധതികള്‍ക്കായാണ് ഈ പണം വിനിയോഗിക്കുക. സര്‍ക്കാര്‍ ഗ്യാരണ്ടിയോടെയുള്ള കെഎസ്എഫ്ഇ ചിട്ടിയിലാണ് പ്രവാസികള്‍ പണം നിക്ഷക്ഷേപിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്കു യാതൊരു റിസ്‌കുമില്ലെന്ന് ധനമന്ത്രി പറഞ്ഞു. കെഎസ്എഫ്ഇ ഈ പണം കിഫ്ബിയുടെ ബോണ്ടില്‍ നിക്ഷേപിക്കും. ഒരു ലക്ഷം പ്രവാസികളെ തുടക്കത്തില്‍ തന്നെ ചിട്ടിയില്‍ പങ്കാളിയാക്കാനാണ് നീക്കം. 12,000 കോടി രൂപ ഇതുവഴി സമാഹരിക്കാനാവും. ജൂണില്‍ ചിട്ടി തുടങ്ങുമെന്ന് ധനമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com