ആര്‍എസ്എസ് നേതാവിനെതിരെ കേസെടുത്തു
Published: 04th March 2017 03:18 PM |
Last Updated: 04th March 2017 03:18 PM | A+A A- |

ഭോപ്പാല്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ തലവെട്ടാന്‍ ആഹ്വാനം നല്‍കിയ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആക്രമണത്തിന് ആഹ്വാനം നല്‍കിയതിനാണ് ഉജ്ജെയിന്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 505ാം വകുപ്പാണ് ചന്ദ്രാവത്തിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് സൂചന. ജാമ്യം ലഭിക്കാവുന്ന വകുപ്പാണിത്. പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുന്ന ചന്ദ്രാവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.