ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th March 2017 03:37 PM |
Last Updated: 04th March 2017 03:37 PM | A+A A- |

DYFI-WORKER
ആലപ്പുഴ: ഉല്‍സവ പറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു. വലിയകുളം തൈപ്പറമ്പ് നാഷാദിന്റെ മകന്‍ മുഹ്‌സിനാണ് കൊല്ലപ്പെട്ടത്. ആലിശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രി ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് മുഹ്‌സിന് പരുക്കേറ്റത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് ഡിവൈഎഫ്‌ഐ ആരോപണം. ശ്രീ പാദം ഐടിസി വിദ്യാര്‍ത്ഥിയും ഡിവൈഎഫ്‌ഐ ജോയിന്റ് സെക്രട്ടറിയുമാണ് മുഹ്‌സിന്‍. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് വൈകീട്ട് ആറ് വരെ ഹര്‍ത്താല്‍ ആചരിക്കും.