നടിയെ ആക്രമിച്ച സംഭവം; ദൃശ്യങ്ങള്‍ മറ്റൊരു ഫോണിലേക്ക് മാറ്റിയെന്ന് മൊഴി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th March 2017 11:18 AM |
Last Updated: 04th March 2017 11:30 AM | A+A A- |

കൊച്ചി: നടിയെ തട്ടിക്കൊട്ടുപോയി ആക്രമിച്ച സമയത്ത് പകര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റൊരു ഫോണിലേക്ക് മാറ്റിയതായി പ്രധാനപ്രതി സുനില്‍ കുമാറിന്റെ മൊഴി. സുനി മാത്രമാണ് നടിയെ ഉപദ്രവിച്ചതെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അഭിഭാഷകന് നല്‍കിയ ഫോണിലേക്കാണ് ദൃശ്യങ്ങള്‍ മാറ്റിയിരുന്നത്. കോടതിയില്‍ സമര്‍പ്പിച്ച ഈ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. അഭിഭാഷകന്റെ പക്കല്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ഫോണ്‍ പരിശോധിക്കാതെയാണ് പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത്. പൊലീസ് കൃതൃമം നടത്തിയെന്ന ആരോപണം ഉയരാതിരിക്കാനാണ് പൊലീസ് ഫോണ്‍ പരിശോധിക്കാതെ ഫോറന്‍സിക് ലാബിലേക്ക് അയച്ചത്.
സംഭവം നടന്നതിന് പിറ്റേ ദിവസമാണ് ഈ ഫോണും പാസ്‌പോര്‍ട്ട് രേഖകളും സുനി അഭിഭാഷകന് കൈമാറിയത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കായലില്‍ ഉപേക്ഷിച്ചെന്ന പ്രതിയുടെ മൊഴിയെ തുടര്‍ന്ന് പൊലീസ് കൊച്ചി കായലിലും പരിശോധന നടത്തിയിരുന്നു.