മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th March 2017 05:00 PM |
Last Updated: 04th March 2017 05:00 PM | A+A A- |

ന്യൂഡെല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ആര്‍എസ്എസ് പ്രമുഖ് കുന്ദന്‍ ചന്ദ്രാവത്തിന്റെ കൊലവിളി പ്രസംഗത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചത്. ഇതിന്റെ ഭാഗമായി സുരക്ഷാ സംഘത്തില്‍ഡ നാല് കമാന്റോകളെ കൂടി ഉള്‍പ്പെടുത്തി.നിലവില്‍ ആറംഗസംഘമാണ് സുരക്ഷാ സംഘത്തിലുണ്ടായിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും സുരക്ഷ വര്‍ധിപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ആര്‍എസ്എസ് പ്രമുഖ് കുന്ദന്‍ ചന്ദ്രാവത്ത് ഉജ്ജയിനിയിലെ ഒരു പൊതുയോഗത്തിനിടെ പിണറായി വിജയന്റെ തലകൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മംഗളുരൂ സന്ദര്‍ശനത്തിനിടെ സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താലും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ രഹസ്യാന്വേഷണവിഭാഗം നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.