വയനാട് സിഡബ്ല്യൂസി ചുമതലയില്‍ നിന്ന് ചെയര്‍മാനേയും അംഗമായ കന്യസ്ത്രിയെയും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th March 2017 09:59 PM |
Last Updated: 04th March 2017 09:59 PM | A+A A- |

തിരുവനന്തപുരം: വയനാട് സിഡബ്ല്യൂസി ചുമതലയില്‍ നിന്ന് സിഡബഌൂസി ചെയര്‍മാനേയും അംഗമായ കന്യസ്ത്രിയെയും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ .സിഡബ്ല്യൂസി പ്രവര്‍ത്തനത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കാണിക്കുകയും വിശ്വസ്തത നഷ്ടപ്പെടുത്തിയതുമായി പ്രാഥമിക അന്വേഷണത്തില്‍ നിന്നും വെളിവായതിനെ തുടര്‍ന്നാണ് ഈ നടപടി. ജില്ലാ ശിശുസംരക്ഷണ ഓഫീസറാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഇതു സംമ്പന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് സമൂഹ്യനീതി ഡയറക്ടറുടെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പ് ജോയിന്റ് സെക്രട്ടറി, സാമൂഹ്യനീതി വകുപ്പ് ജില്ല ഓഫീസര്‍, വയനാട് ഡിസിപിഒ, ദത്ത് എടുക്കല്‍ സംമ്പന്ധിച്ച പ്രോഗാം ഓഫീസര്‍ എന്നിവര്‍ അംഗങ്ങള്‍ ആയുട്ടുള്ള സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. സമിതി വിശദമായ അന്വേഷണം നടത്തി, തുടര്‍ നടപടികള്‍ സ്വീകരിക്കും. മറ്റ് ചില ജില്ലകളിലെ സിഡബ്ല്യൂസിയെ കുറിച്ചും ആരോപണം ഉയരുന്ന സാഹചര്യത്തില്‍ അവയെ കുറച്ചും അന്വേഷണം നടത്തും.
സിഡബ്ല്യൂസിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ അവ പുന:സംഘടിപ്പിക്കാന്‍ ഉള്ള നടപടികള്‍ സര്‍ക്കാര്‍ നീക്കിയിട്ടുണ്ട്. ഇതിനാവശ്യമായ സെലക്ഷന്‍ കമ്മറ്റിക്ക് രൂപം കൊടുത്തു കഴിഞ്ഞു. കമ്മറ്റി അദ്ധ്യക്ഷനായി കെ കെ ദിനേശനെ നിശ്ചയിക്കുന്നതിന് അനുവാദം ലഭിക്കാന്‍ ഹൈക്കോടതി റജിസ്റ്റാര്‍ മുഖേന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കിയിട്ടുണ്ട്. സെലക്ഷന്‍ കമ്മറ്റി നിലവില്‍ വരുന്നതോടെ
സിഡബ്ല്യൂസികള്‍ കാലതാമസം ഇല്ലാതെ പുനസംഘടിപ്പിക്കുന്നതാണ്. സമയബന്ധിതവും ശാസ്ത്രീയുമായി മുന്‍ ഗവണ്‍മേന്റ്
സിഡബ്ല്യൂസി പുന:സംഘടിപ്പിക്കാത്തതാണ് ഇപ്പോള്‍ ഉള്ള വീഴ്ചയ്ക്ക് കാരണം. സെലക്റ്റ് കമ്മറ്റി ചെയര്‍മാനെ നിശ്ചയിക്കാന്‍ ഹൈക്കോടതി ചിഫ് ജസ്റ്റിസിന്റെ അനുവാദം ലഭിക്കുന്ന മുറക്ക് കമ്മറ്റികള്‍ പുന:സംഘടിപ്പിക്കുകയും നീതിയുക്തമായ പ്രവര്‍ത്തനം ഉറപ്പു വരുത്തുകയും ചെയ്യും. ഇതുവരെ നടന്നിട്ടുള്ള ക്രമക്കേടുകളെ കുറിച്ച് അന്വേഷണ കമ്മറ്റി റിപ്പോര്‍ട്ട് ആവുന്ന മുറക്ക് ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി