അധാര്‍ സര്‍ക്കാര്‍ നടപടി വിചിത്രമെന്ന് പിണറായി
Published: 05th March 2017 08:49 PM |
Last Updated: 05th March 2017 08:58 PM | A+A A- |

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി വിചിത്രവും അപഹാസ്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തീരുമാനത്തിന് പിന്നിലെ ചേതോവികാരം മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പിണറായി പറഞ്ഞു. കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്താനുള്ള നീക്കമാണെന്നാണ് പറയുന്നു. സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. അതിന്റെ സുതാര്യതയില്‍ അധാറിന് എന്താണ് കാര്യമെന്നും അതിന് സാങ്കേതിക തടസം ഉണ്ടാക്കാനെ നടപടി ഉപകരിക്കൂകയുള്ളുവെന്നും പിണറായി വ്യക്തമാക്കി.
രാജ്യത്ത് 13.16 കോടി കുട്ടികളില്‍ 11.50 ലക്ഷം സ്‌കൂളുകളിലായി 10.03 കുട്ടികള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഈ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത് അവര്‍ വിദ്യാര്‍ത്ഥികളാണ് എന്നതുകൊണ്ടാണ്. പാചക വാതക സബ്‌സിഡിയില്‍ വെളളം ചേര്‍ത്ത രീതിയില്‍ ഉച്ചഭക്ഷണത്തിലും കൈവക്കുന്നത് സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കിന്റെ തോത് വര്‍ധിക്കാന്‍ ഇടയാക്കും. വിദ്യാഭ്യാസ പുരോഗതിക്ക് തടസം നില്‍ക്കുന്ന ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് പിണറായി ഫെയ്‌സ് ബുക്കിലൂടെ ആശശ്യപ്പെട്ടു