കൊട്ടിയൂര്‍ പീഢനം: പ്രതിയായ വൈദികനെതിരെ എ.കെ. ആന്റണി
By സമകാലിക മലയാളം ഡസ്‌ക് | Published: 05th March 2017 10:38 AM |
Last Updated: 05th March 2017 10:39 AM | A+A A- |

കൊട്ടിയൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതിയായ വൈദികനെതിരെ ആഞ്ഞടിച്ച് എ.കെ.ആന്റണി.
വൈദികന്റേത് ഹീനമായ പ്രവര്‍ത്തിയാണെന്നും വൈദികനാണെന്ന ഒരു പരിഗണനയും നല്‍കേണ്ടതില്ലെന്നും എ.കെ.ആന്റണി പറഞ്ഞു.
ക്രിമിനലിനെ കൈകാര്യം ചെയ്യുന്നതുപോലെത്തന്നെ വൈദികനെയും കൈകാര്യം ചെയ്യണം. മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് വൈദികന്‍ ചെയ്തത്. സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്കെതിരെ കേസെടുത്താല്‍മാത്രം പോര. കടുത്ത ശിക്ഷതന്നെ നല്‍കണമെന്നും എ.കെ.ആന്റണി പറഞ്ഞു. കേരളത്തെ ഇനി ദൈവത്തിന്റെ സ്വന്തം നാട് എന്നൊന്നും പറയരുതെന്നും എ.കെ. ആന്റണി പറഞ്ഞു.