ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th March 2017 04:00 PM |
Last Updated: 05th March 2017 04:00 PM | A+A A- |

കൊച്ചി: വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്. തുടര്‍ച്ചയായി അഞ്ച് മണിക്കൂറിലേറെ ഗായത്രി വീണയില്‍ കച്ചേരി നടത്തിയാണ് റെക്കോര്‍ഡ് പ്രകടനം പുറത്തെടുത്തത്. അഞ്ച് മണിക്കൂറിനിടയില്‍ 67 ഗാനങ്ങളാണ് വിജയലക്ഷ്മി വീണയില്‍ വായിച്ചത്. അഞ്ചുമണിക്കൂര്‍ കൊണ്ട് 51 പാട്ടുകള്‍ ഗായത്രി വീണയില്‍ വായിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ തടര്‍ച്ചയായി 67 പാട്ടുകള്‍ പാടുകയായിരുന്നു വിജയലക്ഷ്മി.രാവിലെ പത്തുമണിക്ക് ആരംഭിച്ച കച്ചേരി വൈകീട്ട് 3.30വരെ നീണ്ടു.തന്റെ എക്കാലത്തെയും വലിയ സ്വപ്‌നമാണ് സാക്ഷാത്കരിച്ചതെന്ന് റെക്കോര്‍ഡിട്ട ശേഷം വിജയലക്ഷ്മി പറഞ്ഞു.