നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചന
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th March 2017 09:26 AM |
Last Updated: 05th March 2017 09:27 AM | A+A A- |

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. അഭിഭാഷകന്‍ മുഖേന കോടതിയില്‍ സമര്‍പ്പിച്ച മെമ്മറി കാര്‍ഡ്, കീഴടങ്ങാന്‍ കോടതിയിലെത്തിയ പ്രതികളുടെ ബാഗില്‍ നിന്ന് കണ്ടെത്തിയ മെമ്മറി കാര്‍ഡ് എന്നിവയുടെ ഫോറന്‍സിക് പരിശോധനയില്‍ ദൃശ്യങ്ങള്‍ ലഭിച്ചതായാണ് സൂചന.
എന്നാല്‍ ദൃശ്യങ്ങള്‍ ലഭിച്ചതു സംബന്ധിച്ച് പൊലീസിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നടിയെ ഉപദ്രവിക്കുന്ന, മുഖ്യപ്രതിയായ സുനി നേരിട്് പകര്‍ത്തിയ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. ഈ ദൃശ്യങ്ങള്‍ മറ്റു ഫോണിലോക്കോ, മെമ്മറി കാര്‍ഡിലേക്കോ സുനി പകര്‍ത്തിയിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു.
സുനിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം സുനിയുടെ കസ്റ്റഡി കാലാവധി നീട്ടാന്‍ അപേക്ഷ നല്‍കിയിരുന്നു. ഇതോടെ സുനിയുടേയും വിജീഷിന്റേയും കസ്റ്റഡി കാലാവധി അഞ്ചു ദിവസത്തേക്ക് നീട്ടി. നുണപരിശോധനയ്ക്ക് തയ്യാറല്ലെന്നാണ് സുനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.