ബജറ്റ് ചോര്‍ച്ച്; ചീഫ് സെക്രട്ടറി നിയമോപദേശം തേടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th March 2017 10:27 AM |
Last Updated: 05th March 2017 10:27 AM | A+A A- |

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് സഭയിലവതരിപ്പിക്കുന്നതിന് മുന്‍പെ ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ ചീഫ് സെക്രട്ടറി നിയമോപദേശം തേടി.
നിയമ സെക്രട്ടറിയോടാണ് ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് നിയമോപദേശം തേടിയിരിക്കുന്നത്. ബജറ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുക.
മാധ്യമങ്ങള്‍ക്ക് നല്‍കി ബജറ്റ് ഹൈലൈറ്റ്‌സ് മാത്രമാണ് ചോര്‍ന്നതെന്നും, ഇതിനെ തുടര്‍ന്ന് ഐസക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ ഒരാളെ മാറ്റിയെന്നും ചൂണ്ടിക്കാട്ടിയാകും നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ ഭരണപക്ഷം നേരിടുക.
ബജറ്റ് ചോര്‍ച്ചയ്ക്ക് ഉത്തരവാദിയായവര്‍ക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം, ഐപിസി എന്നി അനുസരിച്ച് കേസെടുക്കണമെന്നാകും നിയമസഭയില്‍ പ്രതിപക്ഷം നിലപാടെടുക്കുക.