വകുപ്പു മേധാവി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ട്
Published: 05th March 2017 01:04 PM |
Last Updated: 05th March 2017 01:04 PM | A+A A- |

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വകുപ്പു മേധാവി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഊമക്കത്തിലൂടെ നല്‍കിയ പരാതി വൈസ് ചാന്‍സ്ലര്‍ അവഗണിക്കുകയാണുണ്ടായത്. തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ ഗവര്‍ണറേയും വിദ്യാഭ്യാസ മന്ത്രിയേയും സമീപിച്ചു. പ്രാഥമിക അന്വേഷണത്തില്‍ അധ്യാപകന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഗണിതശാസ്ത്ര മേധാവിയാണ് കുറ്റാരോപിതന്‍. ഇയാള്‍ക്കെതിരെ മൂന്ന് വിദ്യാര്‍ഥിനികള്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞമാസം നടന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്വേഷണമുണ്ടായത്. അധ്യാപകന്‍ വിദ്യാര്‍ഥിനികളെ കോളജിലെ തന്റെ മുറിയിലേക്ക് വിളിച്ച് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നാണ് പരാതി.
രജിസ്ട്രാര്‍ നിയോഗിച്ച രണ്ടംഗസമിതിയുടെ തെളിവെടുപ്പിലാണ് പീഡനം തെളിഞ്ഞത്. അധ്യാപകനെ സര്‍വ്വകലാശാലയില്‍ നിന്നും തല്‍ക്കാലം മാറ്റി നിര്‍ത്തണമെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണം ഗൂഢാലോചനയാണെന്നാണ് സസ്‌പെന്‍ഷനിലായ അധ്യാപകന്റെ പ്രതികരണം. ഇതേ തുടര്‍ന്ന് അധ്യാപകന്‍ അവധിയിലാണ്.