വീരപ്പനെ പിടികൂടാന്‍ സഹായിച്ചെന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്ന് മഅദ്‌നി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th March 2017 09:25 PM |
Last Updated: 06th March 2017 11:40 AM | A+A A- |

കോഴിക്കോട്: വീരപ്പനെ പിടിക്കാന്‍ സഹായിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. വീരപ്പനെയോ മറ്റാരെയെയോ വധിക്കാനായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു സഹായവും നല്‍കിയിട്ടില്ലെന്ന് മഅദനി പറഞ്ഞു. കൃത്രിമക്കാല്‍ മാറ്റിവെക്കാന്‍ അനുമതി തേടി മദ്രാസ് ഹൈക്കോടതിയില്‍ താന്‍ സമര്‍പ്പിച്ച പെറ്റീഷനെ എതിര്‍ത്തില്ല എ്ന്ന കാരണത്താല്‍ അന്നത്തെ ഹോം സെക്രട്ടറിയെ സസ്‌പെന്റ് ചെയ്ത ആളാണ് ജയലളിത. വീരപ്പനെ പിടിക്കാന്‍ തന്റെ അടുത്തേക്ക് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടെന്ന് പറയുന്നത് വങ്കത്തമാണെന്നും മഅദനി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
മഅദ്‌നിയുടെ ഫെയ്‌സ് ബുക്കിന്റെ പൂര്‍ണരൂപം