വൈദീകന്റേത് ഗുരുതരമായ തെറ്റ്: മാര്‍ ആലഞ്ചേരി

വൈദീകന്റെ ഭാഗത്തുനിന്നുമുണ്ടായത് ഗുരുതരമായ തെറ്റാണെന്നും കേസന്വേഷണത്തോട് സഭ പൂര്‍ണമായും സഹകരിക്കുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി 
വൈദീകന്റേത് ഗുരുതരമായ തെറ്റ്: മാര്‍ ആലഞ്ചേരി

കൊച്ചി: കൊട്ടിയൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വൈദീകന്‍ ബലാത്സംഗം ചെയ്ത സംഭവം ഗുരുതരമായ തെറ്റാണെന്ന് സീറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി. കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്നും ആലഞ്ചേരി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

രാജ്യത്തെ ശിക്ഷാ നിയമപ്രകാരം തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ ലഭ്യമാകണം. കേസന്വേഷണത്തോട് സഹകരിക്കുമെന്ന് മനന്തവാടി രൂപത വ്യക്തമാക്കിയിട്ടുള്ളതാണ്. കുറ്റക്കാരനെന്ന് കണ്ടത്തി കഴിഞ്ഞാല്‍ വൈദീകനെതിരെ സഭയിലെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആലഞ്ചേരി വ്യക്തമാക്കി. 

ഇത്തരം കുറ്റകൃത്യങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത സഭ എന്നും പുലര്‍ത്തിയിരുന്നെന്നും, ഇനിയുമത് ഉണ്ടാകുമെന്നും അദ്ധേഹം വ്യക്തമാക്കി. അതിനിടെ വയനാട് ശിശിക്ഷേമ സമിതി ചെയര്‍മാന്‍ ഫാ.തോമസ് തേരകത്തെ പുറത്താക്കുമെന്ന് മന്ത്രി കെ.കെ.ഷൈലജ പറഞ്ഞു.കേസില്‍ പ്രതിയാക്കപ്പെട്ട ശിശുക്ഷേമ സമിതി അംഗമായ കന്യാസ്ത്രീയേയും പുറത്താക്കുമെന്നും, ഇതിന്റെ ഉത്തരവ് തിങ്കളാഴ്ച ഇറക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

ശിശുവിനെ ലഭിച്ചതിന് ശേഷം വേണ്ട അന്വേഷണങ്ങള്‍ നടത്താതെ ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടന്നതിനെ തുടര്‍ന്നാണ് വയനാട് ശിശുക്ഷേമ സമിതിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com