ഇടുക്കിയിലും, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പഞ്ചായത്തുകളിലും ഹര്‍ത്താല്‍
Published: 06th March 2017 09:52 AM |
Last Updated: 06th March 2017 10:12 AM | A+A A- |

ഇടുക്കി: കസ്തരൂരി രംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളേയും, കൃഷിയിടങ്ങളേയും ഒഴിവാക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ ഹര്‍ത്താല്‍.
പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ചില പഞ്ചായത്തുകളിലും ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. യുഡിഎഫും കേരള കോണ്‍ഗ്രസ് എമ്മും സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
കോട്ടയം ജില്ലയിലെ തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, മേലുകാവ്, കൂട്ടിക്കല്‍ പഞ്ചായത്തുകളിലും, പത്തനംതിട്ടയിലെ വടശേരിക്കര, വെച്ചൂച്ചിറ, ചിറ്റാര്‍, നാറാണംമുഴി, പെരുനാട് പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.