ചക്ക ഫെസ്റ്റിവലില്‍ സേവാഭാരതി വക ഒന്നാംതരം ബീഫ് കറി, ഉദ്ഘാടനം ചെയ്തത് കുമ്മനം രാജശേഖരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th March 2017 05:47 PM |
Last Updated: 06th March 2017 06:27 PM | A+A A- |

കോട്ടയം: സേവാഭാരതി നടത്തുന്ന ചക്ക ഫെസ്റ്റിവലില്‍ കഴിക്കാന്‍ നല്ല ഒന്നാന്തരം ബീഫ് കിട്ടും. സംശയിക്കേണ്ട, സംഘപരിവാര്‍ സംഘടനയായ അതേ സേവാഭാതരി തന്നെ. ബീഫിന്റെ പേര് പറഞ്ഞ് ഉത്തരേന്ത്യയില്‍ സംഘ പരിവാര്‍ അക്രമമം അഴിച്ചു വിടുമ്പോള്‍ ഇങ്ങ് കേരളത്തില്‍ ചക്ക മഹോത്സവത്തിന്റെ കൂടെ വിളമ്പുന്നത് നല്ല ഒന്നാന്തരം ബീഫ് കറി.
സോഷ്യല്‍ മീഡിയയിലടക്കം ഗോമാതാവിനെ പറ്റിയും ബീഫ് നിരോധിക്കുന്നതിനെ പറ്റിയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഘോരം ഘോരം ചര്‍ച്ചകള്‍ നടത്തുന്ന സമയത്താണ് സേവാഭാരതി ബീഫ് വിളമ്പിയത്. കോട്ടയം പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ചക്ക മഹോത്സവത്തിലാണ് ചക്കയുമായി ചേര്‍ത്ത് ബീഫ് വിളമ്പിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് ചക്ക ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിയും ചടങ്ങില്‍ പങ്കെടുത്തു.
സേവാഭാരതിക്കൊപ്പം അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റിയും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്. സേവാഭാരതിയുടെ ചക്ക ഫെസ്റ്റിവലില്‍ കറിയായി കിട്ടിയ ബീഫ് കണ്ട് അന്തം വിട്ട് നില്‍ക്കുകായണ് പള്ളിക്കത്തോട് നിവാസികള്‍