ധനമന്ത്രി മാപ്പ് പറയുമെന്ന് പ്രതീക്ഷിച്ചതായി ചെന്നിത്തല
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th March 2017 10:57 AM |
Last Updated: 06th March 2017 10:57 AM | A+A A- |
തിരുവനന്തപുരം: സഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ബജറ്റ് ചോര്‍ന്ന സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് സഭയില്‍ മാപ്പ് പറയുമെന്നാണ് പ്രതീക്ഷിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സര്‍ക്കാര്‍ വാദിയെ പ്രതിയാക്കാനാണ് ശ്രമിക്കുന്നത്. ഉദ്യോഗസ്ഥരുടെ തലയില്‍ കുറ്റം ചുമത്തി രക്ഷപ്പെടാനുള്ള ധനമന്ത്രിയുടെ ശ്രമം ധാര്‍മീക ലംഘനമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ബജറ്റ് ചോര്‍ച്ച നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്ക് കളിക്കാന്‍ കൊടുക്കുന്ന കളിപ്പാട്ടമല്ല ബജറ്റെന്ന് വി.ഡി.സതീഷന്‍ എംഎല്‍എ പറഞ്ഞു.