മുഖ്യമന്ത്രിക്കെതിരെ വീണ്ടും സംഘപരിവാര്‍ ഭീഷണി, ഇത്തവണ ഹൈദരാബാദില്‍ കടക്കരുതെന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th March 2017 05:44 PM |
Last Updated: 06th March 2017 05:44 PM | A+A A- |

ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സംഘപരിവാര്‍ ഭീഷണി. ഇത്തവണ ഹൈദരാബാദിലേക്ക് കടക്കരുത് എന്നാണ് ഭീഷണി. ബിജെപി എംഎല്‍എ രാജാ സിംഗാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് രാജയുടെ ഭീഷണി.
ഞങ്ങളുടെ ഹിന്ദു സഹോദരന്‍മാര്‍ കേരളത്തില്‍ കൊല്ലപ്പെടുകയാണ്. അപ്പോള്‍ അതേ സംസ്ഥാനത്തെ മുഖ്യമന്ത്രി ഇവിടെ വരുമ്പോള്‍ എങ്ങനെ മിണ്ടാതിരിക്കും. മീറ്റിങ് എങ്ങനെ നടക്കും എന്ന് ഞാന്‍ നോക്കുകായണ്. പിണറായി വിജയന്‍ പങ്കെടുക്കരുത്. പങ്കെടുത്താല്‍ യോഗം ഞാന്‍ തടയും. എനിക്ക് സിപിഐയുമായോ സിപിഐഎമ്മുമായോ യാതൊരു പ്രശ്‌നവുമില്ല. രാജ പറയുന്നു.
19നാണ് സിപിഐഎം നടത്തുന്ന യോഗം. അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന മഹാജന പദയാത്രയുടെ ഭാഗമായാണ് സിപിഐഎം യോഗംസംഘടിപ്പിക്കുന്നത്