വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് പെണ്‍കുട്ടികള്‍ പീഡനത്തിനിരകളായി; എത്തീംഖാന പരാതി നല്‍കി; അഞ്ചുപേര്‍ പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th March 2017 09:41 PM |
Last Updated: 06th March 2017 10:31 PM | A+A A- |

വയനാട്:വയനാട്ടിലുള്ള യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി എത്തീംഖാന പരാതി നല്‍കി. അയല്‍വാസികളാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയില്‍ അഞ്ച് പേര്‍ പിടിയിലായി. കേസില്‍ ആറ് പ്രതികളുണ്ടെന്നാണ് പോലീസ് നിഗമനം.
15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. യത്തീംഖാനയ്ക്ക് തൊട്ടടുത്തുള്ള കടയില്‍ നിന്നും ഒരു പെണ്‍കുട്ടി ഇറങ്ങിപ്പോകുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ കുട്ടിയോട് വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
ഇതിനെ തുടര്‍ന്ന് യത്തീംഖാന തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടികളെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. തുടര്‍ന്ന് നടന്ന കൗണ്‍സിലിങിലാണ് പീഡനം നടന്ന വിവരങ്ങള്‍ കൂടുതല്‍ ലഭിച്ചത്. കടയ്ക്ക് പുറക് വശത്തേക്ക് വിളിച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൃത്യമായ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.