വില നിയന്ത്രിക്കാന്‍ അരി വിദേശത്തുനിന്നും എത്തിക്കും; പിണറായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th March 2017 08:50 PM |
Last Updated: 06th March 2017 08:50 PM | A+A A- |

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കാന്‍ രാജ്യത്തിന് പുറത്തുനിന്നും അരിയെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ തുറക്കുമെന്നും പിണറായി പറഞ്ഞു. അരിവില എത്രയും പെട്ടന്ന് കുറയുമെന്നും വിലവര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കീഴ്‌പ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അരി വില നിയന്ത്രിക്കാനും ആവശ്യത്തിന് അരി എത്തിക്കാനും സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. അരിയുടെ കാര്യത്തില്‍ ഇനി ആശങ്കപ്പെടേണ്ടതില്ല.കണ്‍സ്യൂമര്‍ഫെഡും സ്പ്‌ളൈക്കോയും നിലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അരി എത്തിച്ച് കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.