ഇസ്ലാമിനെതിരെ കുരച്ചാല്‍ മുഖത്ത് ആസിഡൊഴിക്കും; വിദ്യാര്‍ത്ഥിനിക്ക് നേരെ വീണ്ടും ഭീഷണി 

ഫെയിസ്ബുക്കിലെ കവര്‍ ഫോട്ടോയ്ക്ക് താഴെ കമന്റിലാണ് ഭീഷണിപ്പെടുത്തിയത്
ഇസ്ലാമിനെതിരെ കുരച്ചാല്‍ മുഖത്ത് ആസിഡൊഴിക്കും; വിദ്യാര്‍ത്ഥിനിക്ക് നേരെ വീണ്ടും ഭീഷണി 

കോഴിക്കോട്: തട്ടമിടാത്തതിന്റെയും  ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം
ഇരുന്ന്‌ ഫോട്ടോ എടുത്തിന്റെയും പേരിരില്‍ സോഷ്യല്‍ മീഡിയയില്‍ മത മൗലികവാദികളുടെ അക്രമിത്തിന് ഇരയായ പെണ്‍കുട്ടിക്ക് നേരം ആസിഡ് അക്രമണം നടത്തുമെന്ന് മതമൗലിക വാദിയുടെ ഭീഷണി. മുനീര്‍ ധീര എന്നയാളാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. 

ഫെയിസ്ബുക്കിലെ കവര്‍ ഫോട്ടോയ്ക്ക് താഴെ കമന്റിലാണ് ഭീഷണിപ്പെടുത്തിയത്. ഇസ്ലാമിന് എതിരെ കുരച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കും എന്നാണ് മുനീറിന്റെ ഭീഷണി. ഇതിന് മുമ്പും അസ്‌നിയക്കെതിരെ മതമൗലികവാദികളുടെ പരസ്യമായ അപകീര്‍ത്തിപെടുത്തലുകളും ഭീഷണികലും ഉണ്ടായിട്ടുണ്ട്.

സാമൂഹ്യമാധ്യമങ്ങളില്‍ സ്ത്രീസമൂഹത്തിന് എതിരെ മതമൗലിക വാദികളുടെ അപകീര്‍ത്തിപ്പെടുത്തലുകളും അക്രമങ്ങളും കൂടി വരുകയാണ്. തട്ടമിടാത്ത,ആണ്‍ സുഹൃത്തുകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളെ മതം പഠിപ്പിക്കുന്ന ഒരു വിഭാഗമാണ് ഭീഷണികളും അപകീര്‍ത്തിപ്പെടുത്തലുകളുമായി കളം നിറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com