കണ്ണൂരിനെ വിറപ്പിച്ച പുലിയെ പിടിച്ചു

എട്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കണ്ണൂര്‍ നഗരത്തെ വിറപ്പിന്റെ പുലിയെ പിടികൂടിയത്‌
കണ്ണൂരിനെ വിറപ്പിച്ച പുലിയെ പിടിച്ചു

കണ്ണൂര്‍: എട്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച പുലിയെ പിടിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ ഡോക്റ്റര്‍മാരെത്തിയാണ് പുലിയെ മയക്കുവെടിവെച്ച് വീഴ്ത്തിയത്. 

പുലിയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ഒരാള്‍ ഒഡീഷ സ്വദേശിയാണ്. ഞായറാഴ്ച മൂന്നുമണിയോടെ തായത്തൊരു മൊയ്തീന്‍ പള്ളിക്ക് സമീപത്തുവെച്ചാണ് പുലിയെ കണ്ടത്. ഈ സമയം നാട്ടുകാര്‍ ഓടിക്കൂടി  ബഹളം വെച്ചതിനെ തുടര്‍ന്ന് പുലി തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് മറയുകയായിരുന്നു. 

പുലിയിറങ്ങിയതിനെ തുടര്‍ന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നൂറുകണക്കിന് ആളുകളാണ് ആനയിടുക്ക് റെയില്‍വേ ഗേറ്റിന് സമീപം തടിച്ചുകൂടിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫോറസ്റ്റ് അധികൃതരും സ്ഥലത്തെത്തി പുലിക്കായി തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. 

കണ്ണൂര്‍-തലശേരി റെയില്‍വേ ലൈനിലൂടെ പോകുന്ന ട്രെയിനിന്റെ വേഗത കുറയ്ക്കാനും റെയില്‍വേ നിര്‍ദേശം നല്‍കിയിരുന്നു.മയക്കുവെടിവെച്ച് വീഴ്ത്തിയ പുലിയെ വയനാട് വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com