ജില്ലാതല ശിശുക്ഷേമസമിതികള്‍ പിരിച്ചുവിട്ടേക്കും 

ജില്ലാതല ശിശുക്ഷേമസമിതി പിരിച്ചുവിട്ടേക്കും തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന ജില്ലാ തല ശിശുക്ഷേമ സമിതികള്‍ പിരിച്ചു വിടണമെന്ന് സര്‍ക്കാരിനോട് സംസ്ഥാനതല ശിശുക്ഷമസമിതി  ആവശ്യപ്പെടും. കേരളത്ത
ജില്ലാതല ശിശുക്ഷേമസമിതികള്‍ പിരിച്ചുവിട്ടേക്കും 

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന ജില്ലാ തല ശിശുക്ഷേമ സമിതികള്‍ പിരിച്ചു വിടണമെന്ന് സര്‍ക്കാരിനോട് സംസ്ഥാനതല ശിശുക്ഷമസമിതി  ആവശ്യപ്പെടും. കേരളത്തില്‍ കുട്ടികള്‍ വ്യാപകമായി ലൈംഗികമായി ദുരുപയോഗിക്കപ്പെടുകയും, അവ മൂടി വയ്ക്കാന്‍ ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുക്ഷേമ സമിതികള്‍ ശ്രമിക്കുന്നതിനെ തുടര്‍ന്നാണ് തീരുമാനം. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. നിലവില്‍ ആരോപണ വിധേയമായ കണ്ണൂര്‍, പാലക്കാട് തുടങ്ങിയ ജില്ലകളിലെ ശിശുക്ഷേമ സമിതികള്‍ക്കൊന്നും സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുക്ഷേമ സമിതിയുമായി യാതൊരു ബന്ധവും പുലര്‍ത്താത്ത സാഹചര്യത്തിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്യാനുള്ള തീരുമാനം.

നിലവിലെ ശിശുക്ഷേമ സമിതികള്‍ പലതും എന്‍ജിഒകളും ജില്ലാ ഭരണകൂടവുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നവയുമാണ്. ഇവ പ്രാദേശിക സമിതികളാണ്. കൊട്ടിയൂരും അങ്ങിനെ തന്നെയാണ്. അതുകൊണ്ടാണ് പല ക്രമക്കേടുകളും മൂടി വയ്ക്കപ്പെടുന്നത്. ഇത്തരം സമിതികള്‍ കുട്ടികളെ വേണ്ട വിധം പരിഗണിക്കുന്നില്ലെന്നും കച്ചവടസ്ഥാപനങ്ങള്‍ എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും നേരത്തെ തന്നെ സംസ്ഥാന സമിതിക്ക് പരാതി ലഭിച്ചിരുന്നു. എന്നാല്‍ ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ശിശുക്ഷേമ സമിതികളെ നിയന്ത്രിക്കാന്‍ ഫലപ്രദമായ ഒരു സംവിധാനവും സംസ്ഥാനത്ത് നിലനില്‍ക്കുന്നുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ജില്ലാ ശിശുക്ഷേമസമിതികള്‍ പല കേസുകളും മൂടിവയ്ക്കാന്‍ ശ്രമിക്കുകയും കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യന്നത്. ഈ സാഹചര്യം വളരെ ഗുരുതരമായ സ്ഥിതിവിശേഷം സംസ്ഥാനത്ത് ഉണ്ടാക്കുന്നതായും സംസ്ഥാന സമിതി വിലയിരുത്തിയിട്ടുണ്ട്.  കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി വാര്‍ത്തകള്‍ വരുമ്പോള്‍ നിലവിലെ ശിശുക്ഷേമ സമിതികളെ ക്കുറിച്ചും പരാതി ഉയരുന്നു. ഈ സമിതികള്‍ കുട്ടികള്‍ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇവ പൂര്‍ണ്ണമായും നിയമവിധേയമാകണം. അതായത് സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുക്ഷേമ സമിതിയുടെ കീഴില്‍ വരണമെന്നാണ് സംസ്ഥാന സമിതിയുടെ തീരുമാനം. 

കേരളത്തില്‍ കുട്ടികള്‍ വ്യാപകമായി ലൈംഗികമായി ദുരുപയോഗിക്കപ്പെടുകയും അവ മൂടി വയ്ക്കാന്‍ ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുക്ഷേമ സമിതികള്‍ ശ്രമിക്കുന്നതിനെ തുടര്‍ന്നാണ് തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com