മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി; നിയമസഭ പ്രമേയം പാസാക്കി

മുഖ്യമന്ത്രിയുടെ തലവെട്ടാന്‍ ആര്‍എസ്എസ് നേതാവ് ആഹ്വാനം നല്‍കിയതിന് അപലപിച്ച് നിയമസഭ പ്രമേയം പാസാക്കി
മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി; നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെയുണ്ടായ ആര്‍എസ്എസ് നേതാവിന്റെ വധഭീഷണിയെ അപലപിച്ച് നിയമസഭ പ്രമേയം പാസാക്കി. മന്ത്രി എ.കെ.ബാലനാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. 

ബിജെപി അംഗം ഒ.രാജഗോപാലിന്റെ അസാന്നിധ്യത്തിലായിരുന്നു പ്രമേയം പാസാക്കിയതെങ്കിലും രാജഗോപാലിന്റേയും പിന്തുണ പ്രമേയത്തിനുണ്ടെന്ന് എ.കെ.ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ തലവെട്ടാന്‍ ആഹ്വാനം നല്‍കിയ കുന്ദന്‍ ചന്ദ്രാവത്തിനെ അറസ്റ്റ് മധ്യപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ബാലന്‍ വ്യക്തമാക്കി. 

ഒരു മുഖ്യമന്ത്രിക്കും നേരെ നടത്താന്‍ പാടില്ലാത്ത പ്രസ്താവനയാണ് കുന്ദന്‍ ചന്ദ്രാവത്തിന്റെ ഭാഗത്തു നിന്നുമുണ്ടായതെന്നും, പ്രമേയത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com