വയനാട് ശിശുക്ഷേമസമിതി പിരിച്ചുവിട്ടു

കൊട്ടിയൂര്‍ പീഡനക്കേസിനെ തുടര്‍ന്ന് വയനാട് ശിശുക്ഷേമസമിതി സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടു
വയനാട് ശിശുക്ഷേമസമിതി പിരിച്ചുവിട്ടു

വയനാട്:  കൊട്ടിയൂര്‍ പീഡനക്കേസിനെ തുടര്‍ന്ന് വയനാട് ശിശുക്ഷേമസമിതി സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടു. സമിതി അധ്യക്ഷന്‍ തോമസ് തേരകത്തെയും സമിതി അംഗം സിസ്റ്റര്‍ ബെറ്റി ജോസിനെയും പുറത്താക്കി. കോഴിക്കോട് ശിശുക്ഷേമസമിതിക്ക് വയനാടിന്റെ ചുമതല നല്‍കി. 
ഫാദര്‍ റോബിന്‍ വടക്കുംചേരി ഉള്‍പ്പെട്ട കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ശിശുക്ഷേമസമിതി ഏറ്റെടുത്തത്. തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നടപടി കൈക്കൊണ്ടത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com