തിരുവനന്തപുരം: സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ന വൈകുന്നേരമാണ് പുരസ്‌കാര പ്രഖ്യാപനം. മികച്ച ചിത്രമായി തെരഞ്ഞെടുക്കാന്‍ വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോളിന് സാധ്യതയേറി. മികച്ച സംവിധായകയ്ക്കുള്ള അവാര്‍ഡ് വിധു വിന്‍സെന്റിനാണെന്നുമാണ് സൂചന. അതേസമയം കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് വിനായകന്‍ മികച്ച നടാനാകുമെന്നാണ് സൂചന. ഗാനരചനയ്ക്കുള്ള അവാര്‍ഡ് പട്ടികയില്‍ മുന്‍പന്തിയിലുള്ളത് ഒഎന്‍വിയാണ്. ഗായികയ്ക്കുള്ള പുരസ്‌കാരം ചിത്രയ്ക്കുമാണ് സാധ്യത കല്‍പ്പിക്കുന്നത്. മികച്ച സംഗീത സംവിധായനുള്ള പുരസ്‌കാര പട്ടികയില്‍ സാധ്യത കല്‍പ്പിക്കുന്നത് എം ജയചന്ദ്രനാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ