കേരളത്തിലെ സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതിയില്ല
Published: 07th March 2017 12:25 PM |
Last Updated: 07th March 2017 12:25 PM | A+A A- |

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രിയുടെ വിമര്‍ശനം. കേന്ദ്രത്തിന്റെയും പ്രധാനമന്ത്രിയുടെയും ഏകാധിപത്യ നിലപാടാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഈ വിഷയത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഈ വിഷയത്തിലുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കാന്‍ നിയമസഭ തീരുമാനിച്ചതായും അറിയിച്ചു.
സംസ്ഥാനം നേരിടുന്ന വരള്‍ച, റേഷന്‍ പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കാന്‍ വേണ്ടിയായിരുന്നു സര്‍വ്വകക്ഷി സംഘം കൂടിക്കാഴ്ചയ്‌ക്കൊരുങ്ങിയത്. അനുമതി ചോദിച്ച് കത്തെഴുതിയ കേന്ദ്രത്തോട് നിഷേധാത്മക സമീപനമാണ് കേന്ദ്രം കാഴ്ചവെച്ചത്. ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയതിതെ തുടര്‍ന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രി വിശദീകരണം നടത്തിയത്.