മണിയുടെ മരണം: സി.ബി.ഐ. അന്വേഷിക്കണം മണിയുടെ ഭാര്യ ഹൈക്കോടതിയില്‍
By സമകാലിക മലയാളം ഡസ്‌ക് | Published: 07th March 2017 04:24 PM |
Last Updated: 07th March 2017 04:24 PM | A+A A- |

കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കലാഭവന്‍ മണിയുടെ ഭാര്യ നിമ്മി ഹൈക്കോടതിയില്‍. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.
മണിയുടെ മരണം കൊലപാതകമാണെന്നും കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ കേസ് സി.ബി.ഐ.യ്ക്ക് വിടുന്നുവെന്ന് പത്രമാധ്യമങ്ങള്‍ വഴി അറിഞ്ഞിരുന്നെങ്കിലും അന്വേഷണം ആരംഭിച്ചോ എന്നതില്‍ വ്യക്തതയില്ലാത്തതിനെത്തുടര്‍ന്നാണ് അഡ്വ. ഉദയഭാനു മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അന്വേഷണ പുരോഗതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ഇന്നലെ ആവശ്യപ്പെടുകയായിരുന്നു. സി.ബി.ഐ.യോടും റിപ്പോര്‍ട്ട് തേടിയിരുന്നു.
കലാഭവന്‍ മണിയുടെ മരണം കൊലപാതകം തന്നെയാണ് എന്നതില്‍ കുടുംബം ഉറച്ചുനില്‍ക്കുന്നതായാണ് സഹോദരന്‍ രാമകൃഷ്ണന്‍ പറഞ്ഞിരുന്നത്. ചാലക്കുടി പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും രാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.