വിനായകന്‍ മികച്ച നടന്‍, രജീഷ നടി, മികച്ച ചിത്രം മാന്‍ഹോള്‍
By സമാലിക മലയാളം ഡെസ്‌ക് | Published: 07th March 2017 05:05 PM |
Last Updated: 07th March 2017 05:23 PM | A+A A- |

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാന്‍ഹോള്‍ ആണ് മികച്ച ചിത്രം. മാന്‍ഹോള്‍ ഒരുക്കിയ വിധു വിന്‍സെന്റ് മികച്ച സംവിധായികയായി തെരഞ്ഞെടുക്കപ്പെട്ടു.
വിനായകന്‍ ആണ് മികച്ച നടന്‍. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. രജീഷ വിജയനാണ് മികച്ച നടി. ചിത്രം അനുരാഗ കരിക്കിന്‍ വെള്ളം. മഹേഷിന്റെ പ്രതികാരം മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
ഒറ്റയാള്‍പാതയാണ് മികച്ച രണ്ടാമത്തെ ചിത്രം. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മണികണ്ഠന്‍ രണ്ടാമത്തെ നടനായി. വികെ കാഞ്ചനയാണ് രണ്ടാമത്തെ മികച്ച നടി. (ഓലപ്പീപ്പി) ഗപ്പിയിലെ അഭിനയത്തിന് ചേതന്‍ മികച്ച ബാലതാരമായി.
കാംബോജി എന്ന ചിത്രത്തിലെ നടവാതില്‍ തുറന്നില്ല എന്ന ഗാനം എഴുതിയ ഒഎന്‍വിയാണ് മികച്ച ഗാനരചയിതാവ്. ഈ ഗാനം ആലപിച്ച കെഎസ് ചിത്രയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരംലഭിച്ചു. കാംബോജിയിലെ ഗാനങ്ങള്‍ ഒരുക്കിയ എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍. ഗപ്പിയിലെ ഗാനം ആലപിച്ച സൂരജ് സന്തോഷ് മികച്ച ഗായകനായി.