യത്തീം ഖാനയിലെ കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th March 2017 10:19 AM |
Last Updated: 07th March 2017 10:19 AM | A+A A- |

വയനാട്: വയനാട് യത്തീംഖാനയില്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിനി
രയായിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് 11 കേസുകള്‍ രെജിസ്റ്റര്‍ ചെയ്തു. കുട്ടികളെ ഗ്രൂപ് കൗണ്‍സിലിങിന് വിധേയമാക്കാന്‍ സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെയാണ് വയനാട്ടില്‍ യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി എന്ന പരാതിയെ തുടര്‍ന്ന് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്.
പീഡനത്തിന് ഇരയായത് എട്ടിലും ഒമ്പതിലും പഠിക്കുന്ന കുട്ടികളാണ്.പിടിയിലായ എല്ലാവരും തന്നെ പരിസരവാസികളാണ്. യത്തീംഖാനയുടെ അടുത്തുള്ള കടയില്‍ വെച്ചാണ് കുട്ടികളെ പീഡിപ്പിച്ചത്. ജനുവരി 12 മുതല്‍ പീഡനം തുടരുന്നു എന്നാണ് കുട്ടികല്‍ പറയുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയതായും കുട്ടികല്‍ പറയുന്നു.