വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സഹോദരിമാരില്‍ മൂത്ത കുട്ടിയെ ബന്ധു പീഡിപ്പിച്ചിരുന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th March 2017 12:50 PM |
Last Updated: 07th March 2017 12:50 PM | A+A A- |

വാളയാര്‍: വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സഹോദരിമാരില്‍ മൂത്ത കുട്ടിയെ ബന്ധു പീഡിപ്പിച്ചിരുന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍. ബന്ധുവിന് പലതവണ താക്കീത് നല്‍കിയിരുന്നതായും അമ്മ പറഞ്ഞു.
മാതാപിതാക്കള്‍ ഉള്ള സമയത്ത് വീട്ടില്‍ വരാത്ത ഇയ്യാള്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് വന്നിരുന്നത് എന്നും കുട്ടി മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പും വന്നിരുന്നു എന്നും അമ്മ പറയുന്നു. എന്തിനാണ് വന്നത് എന്ന് ചോദിച്ചപ്പോള്‍ എന്തൊക്കെയോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു എന്നും അമ്മ പറയുന്നു.