സംസ്ഥാനത്ത് കൃത്രിമ മഴയ്ക്കു സാധ്യത തേടും: മുഖ്യമന്ത്രി
By സമാലിക മലയാളം ഡെസ്‌ക് | Published: 07th March 2017 10:47 AM |
Last Updated: 07th March 2017 10:47 AM | A+A A- |

തിരുവനന്തപുരം: വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൃത്രിമ മഴയ്ക്കു സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വരരള്‍ച്ച തടയാന്‍ മനുഷ്യസാധ്യമായ എല്ലാം ചെയ്യും. എത്ര പണം ചെലവിട്ടും ജലവിതരണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ക്ലൗഡ് സീഡിങ് വഴിയാണ് കൃത്രിമ മഴയ്ക്കു സാധ്യത തേടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വരള്‍ച്ചാ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.