സഹോദരിമാരുടെ മരണം; ആറ് പ്രതികളെന്ന് സൂചന
Published: 07th March 2017 09:48 PM |
Last Updated: 07th March 2017 09:48 PM | A+A A- |

വാളയാര്‍: വാളയാര്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ആറ് പേര്‍ പ്രതികളെന്ന് പൊലീസ്. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റു രണ്ടുപേരുടെയും അറസ്റ്റ് നാളെ രേഖപ്പെടുത്തും. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസികളും ബന്ധുവുമാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂക്ഷണം ചെയ്യുകയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പ്രതികളില്‍ ഒരാളുടെ മൊബൈലില്‍ നിന്ന് പൊലീസ് ചിത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
52 ദിവസത്തിനിടെയാണ് ഒരു വീട്ടിലെ രണ്ട് കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയ സഹോദരി ഒന്‍പത് വയസുകാരി ശരണ്യ ജനുവരി 12ന് വീടിനകത്ത് തൂങ്ങി മരിച്ച നിലയിലായിരുന്നു.