എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷക്കള്‍ നാളെ മുതല്‍

ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് നാളെ തുടക്കം.
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷക്കള്‍ നാളെ മുതല്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് നാളെ തുടക്കം. മാര്‍ച്ച് എട്ട് മുതല്‍ 27 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. റെഗുലര്‍ വിഭാഗത്തില്‍ 4, 55, 906ഉം പ്രൈവറ്റില്‍ 2588ഉം വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ലക്ഷദ്വീപിലെയും ഗള്‍ഫ് മേഖലയിലെയും ഒന്‍പത് വീതം കേന്ദ്രങ്ങളില്‍ പരീക്ഷകള്‍ നടക്കും. 4,61,230 വിദ്യാര്‍ഥികള്‍ ഒന്നും 4,42,434 വിദ്യാര്‍ഥികള്‍ രണ്ടും വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ എഴുതും. വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറിയില്‍ 29996 പേര്‍ ഒന്നും 29444 പേര്‍ രണ്ടും വര്‍ഷ പരീക്ഷകള്‍ എഴുതും. 

പരീക്ഷാക്രമക്കേടുകള്‍ തടയുന്നതിന് ഹയര്‍സെക്കണ്ടറി വകുപ്പുതലത്തില്‍ ഓരോ ജില്ലയിലും രണ്ട് വിജിലന്‍സ് സ്‌ക്വാഡും റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തില്‍ രണ്ട് ജില്ലകള്‍ക്കായി ഒരു സ്‌ക്വാഡുമാണുള്ളത്. കൂടാതെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സൂപ്പര്‍ സ്‌ക്വാഡും പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ തലത്തില്‍ വേറെ നാലു സ്‌ക്വാഡുകളെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 28നാണ് പരീക്ഷകള്‍ അവസാനിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com