രവി പിള്ളയുടെ ഉപാസന കോളജ് ഓഫ് നഴ്‌സിങില്‍ വിദ്യാര്‍ത്ഥി സമരം അഞ്ചാം ദിനം പിന്നിട്ടു

ലോ അക്കാദമിയിലും നെഹ്രു കോളജിലും ടോംസ് കോളജിലും മുഴങ്ങിക്കേട്ട വിദ്യാര്‍ത്ഥി ദ്രോഹ കഥകള്‍ക്ക് സമാനമാണ് ഇവിടുത്തേയും അവസ്ഥയെന്ന് വിദ്യാര്‍ത്ഥികല്‍ പറയുന്നതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നു
രവി പിള്ളയുടെ ഉപാസന കോളജ് ഓഫ് നഴ്‌സിങില്‍ വിദ്യാര്‍ത്ഥി സമരം അഞ്ചാം ദിനം പിന്നിട്ടു

കൊല്ലം: സ്വാശ്രയ കോളജുകളുടെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ക്കെതിരെ നടക്കുന്ന വിദ്യാര്‍ത്ഥി സമരം ഒരു കോളജിലേക്കും കൂടി വ്യാപിക്കുന്നു. പത്മശ്രീ ജേതാവും വ്യവസായിയുമായ രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കൊല്ലം ഉപാസന കോളജ് ഓഫ് നഴ്‌സിങ്ങില്‍ മാനേജ്‌മെന്റ് പീഡനങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം അഞ്ചു ദിവസങ്ങള്‍ പിന്നിട്ടു.
മാനസ്സികമായി പീഡിപ്പിക്കുകയും ജാതിപേര് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്യുന്ന പ്രിന്‍സിപ്പാള്‍ രാജി വെക്കണം എന്നാവശ്യപ്പെട്ടാണ് വിദ്യാര്‍തഥികള്‍ സമരം ആരംഭിച്ചത്. അഞ്ച് ദിവസം കഴിയുന്ന സമരത്തില്‍ നിന്നും പ്രിന്‍സിപ്പാള്‍ ജെസിക്കുട്ടിയെ പുറത്താക്കാതെ പിന്മാറില്ല എന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. ഫെബ്രുവരി ആദ്യം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരാഴ്ച്ചക്കുള്ളില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നാണ് അന്ന് പ്രിന്‍സിപ്പലും മാനേജ്‌മെന്റും പറഞ്ഞിരുന്നത്. എന്നാല്‍ വാഗ്ദാനമൊന്നും നിറവേറ്റാത്ത സാഹചര്യത്തില്‍ സമരം ആരംഭിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

ലോ അക്കാദമിയിലും നെഹ്രു കോളജിലും ടോംസ് കോളജിലും മുഴങ്ങിക്കേട്ട വിദ്യാര്‍ത്ഥി ദ്രോഹ കഥകള്‍ക്ക് സമാനമാണ് ഇവിടുത്തേയും അവസ്ഥയെന്ന് വിദ്യാര്‍ത്ഥികല്‍ പറയുന്നതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നു. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ വാതിലടച്ച് വസ്ത്രം മാറരുത് എന്നാണ് ഹോസ്റ്റലിലെ നിയമം. ലീവെടുക്കുന്ന കുട്ടികള്‍ മൂന്ന് ദിവസം ആശുപത്രിയില്‍ ജോലി ചെയ്യണമെന്നും 200 രൂപ പിഴയടക്കണം എന്നും അടുത്ത നിയമം. കോളജ് ലൈബ്രറിയിലെ ഇന്റര്‍നെറ്റ് ഇതുവരേയും ഒരു കുട്ടിയും ഉപയോഗിച്ചതായി വിവരമില്ല. ഇന്റര്‍നെറ്റ് ചോദിച്ചാല്‍ ബ്ലൂഫിലിം കാണാനാണോ എന്നാണ് മറുചോദ്യം എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.  ടോയിലറ്റുകളെ വരെ കേന്ദ്രീകരിച്ചാണ് കോളജില്‍ഡ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്‌ല എന്ന് വിദ്യാര്‍ത്ഥികല്‍ പറയുന്നു. കോളജിലെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് മോണിറ്ററിങ് സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com