ചോദ്യത്തിന് കൃത്യമായ മറുപടി വേണം: സ്പീക്കര്‍
Published: 08th March 2017 10:30 AM |
Last Updated: 08th March 2017 11:27 AM | A+A A- |

തിരുവനന്തപുരം: നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കണമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി പരിഗണിച്ചാണ് സ്പീക്കറുടെ നടപടി. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിക്കുന്നില്ല എന്ന് കാണിച്ചായിരുന്നു ചെന്നിത്തല പരാതി നല്‍കിയത്.
അതേസമയം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താന്‍ ചോദിച്ച ചോദ്യങ്ങള്‍ പലതിനും മറുപടി ലഭിച്ചില്ലെന്നും ഇപ്പോള്‍ അതിനെല്ലാം സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.