നടിയെ പിന്തുടര്‍ന്നിരുന്നത് മൂന്ന് വാഹനങ്ങള്‍, ഒന്നേയുള്ളുവെന്ന് സുനി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2017 07:59 AM |
Last Updated: 08th March 2017 07:59 AM | A+A A- |

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നടിയെ പിന്തുടര്‍ന്ന് മൂന്ന് വാഹനങ്ങള്‍ ഉണ്ടായിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണ്ണായക വിവരം ലഭിച്ചത്. അങ്കമാലി മുതല്‍ നടിയുടെ വാഹനത്തിനെ രണ്ടു വാഹനങ്ങള്‍ പിന്തുടരുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവികളില്‍ നിന്ന് ലഭിച്ചത്.
സുനില്‍ കുമാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനും നടിയുടെ വാഹനത്തിനും ഇടയിലാണ് ഈ വാഹനങ്ങള്‍ സഞ്ചരിച്ചത്. ഒരു വാഹനം മാത്രമാണ് നടിയെ പിന്തുടര്‍ന്നത് എന്നാണ് സുനില്‍കുമാര്‍ പൊലീസിന് നല്‍കിയിരുന്ന മൊഴി.