പി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും
Published: 08th March 2017 05:22 PM |
Last Updated: 08th March 2017 05:22 PM | A+A A- |

തിരുവനന്തപുരം: ജിഷ്ണുപ്രണോയിയുടെ മരണത്തില്‍ പാമ്പാടി നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായും ജിഷ്ണുവിന്റെ കുടംബം പറഞ്ഞു. ഇന്ന് ജിഷ്ണുവിന്റെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ എല്ലാ സഹായവും ജിഷ്ണുവിന്റെ കുടുംബത്തിനുണ്ടാകുമെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും പറഞ്ഞ മുഖ്യമന്ത്രി ജിഷ്ണുവിന്റെ കുടുംബത്തോട് ഒപ്പമാണ് സര്‍ക്കാര്‍ എന്നും പറഞ്ഞു. കേസില്‍ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു.