പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
Published: 08th March 2017 08:02 PM |
Last Updated: 08th March 2017 08:02 PM | A+A A- |

കോഴിക്കോട്: വയനാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍. കെസിവൈഎം മാനന്തവാടി രൂപതാ കോര്‍ഡിനേറ്റര്‍ സിജോ ജോര്‍ജ്ജാണ് അറസ്റ്റിലായത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി കഴിഞ്ഞ ഡിസംബറില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചു. തുടര്‍ന്ന് കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു. പ്രായപൂര്‍ത്തിയായാല്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന് യുവാവ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ സിജോയുടെ ബന്ധുക്കള്‍ വിവാഹത്തെ എതിര്‍ത്തിരുന്നതായാണ് പൊലീസ് പറയുന്നത്. കെസിവൈഎം അനുമോദിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിലാണ് പെണ്‍കുട്ടി സിജോയുമായി പരിചയപ്പെടുന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയിരുന്നു.