വാളയാര്‍ പീഡനം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2017 02:56 PM |
Last Updated: 08th March 2017 02:56 PM | A+A A- |

വാളയാര്‍: വാളയാര്‍ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥാനെ മാറ്റി. പകരം ചുമതല നര്‍കോട്ടിക്ക് സെല്‍ ഡിവൈഎസ്പി എംജെ സോജനാണ് അന്വേഷണ ചുമതല നല്‍കിയത്. കേസ് ഇതുവരെ അന്വേഷിച്ചിരുന്നത് വാളയാര്‍ എസ്‌ഐ ആയിരുന്നു. അതേസമയം കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയോ എന്നകാര്യം അന്വേഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറം എസ്പിക്കാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. മൂന്ന് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും. വാളയാറില്‍ മരിച്ച സഹോദരിമാരില്‍ മൂത്ത പെണ്‍കുട്ടി മരിച്ചപ്പോള്‍ തന്നെ ലൈംഗിക പീഡനത്തിനിരയായതായി പെണ്‍കുട്ടിയുടെ അമ്മ എസ്‌ഐയോട് വിവരം പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായതായി പെണ്‍കുട്ടിയുടെ മാതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനുള്ള തീരുമാനമുണ്ടായത്.