പെപ്‌സിയും കോളയും വില്‍ക്കില്ലെന്ന് വ്യാപാരികള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2017 11:41 AM |
Last Updated: 08th March 2017 11:47 AM | A+A A- |

തമിഴ്മാടിന് പിന്നാലെ പെപ്‌സി കൊക്കക്കോള ഉത്പന്നങ്ങള്‍ കേരളത്തിലെ വ്യാപാരികളും ബഹിഷ്‌കരിക്കുന്നു. അടുത്ത ചൊവ്വാഴ്ച മുതല്‍ വ്യാപാരികള്‍ പെപ്‌സി,കൊക്കക്കോള ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കും.
കോള കമ്പനികളുമായി ചര്‍ച്ചയ്ക്കില്ല,കേരളത്തിലെ പാനിയങ്ങള്‍ വില്‍ക്കാന്‍ തയ്യാറാണ്.സര്‍ക്കാരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍ പറഞ്ഞു.
കേരളത്തിലെ ഏഴു ലക്ഷം വ്യാപാരികളാണ് കോള-പെപ്‌സി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നത്. ഈ മാസം ഒന്നുമുതല്‍ തമിഴ്‌നാട്ടിലെ വ്യാപാരികള്‍ കൊക്കകോള,പെപ്‌സി ഉത്പന്നങ്ങള്‍ വില്‍ക്കുകയില്ല എന്ന് തീരുമാനം എടുത്തിരുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലചൂഷണം നടത്തുന്നത് കോള,പെപ്‌സി കമ്പനികളാണ്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് എഇത്തരം ഒരു നിലപാടെടുക്കാന്‍ വ്യാപാരികള്‍ തയ്യാറായത്. കൊക്ക കോളയുടേയും പെപ്‌സിയുടേയും രാജ്യത്തെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നാണ് കേരളം.