ശിവസേനയുടെ സദാചാര പൊലീസിംഗിനെതിരെ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ഒത്തു ചേരുന്നു
Published: 08th March 2017 10:03 PM |
Last Updated: 09th March 2017 07:34 AM | A+A A- |

ഫോട്ടോ: മെല്‍ട്ടന്‍ ആന്റണി
കൊച്ചി: ശിവസേന പ്രവര്‍ത്തകരുടെ സദാചാര പൊലീസിംഗിനെതിരെ ഇന്ന്
കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവില്‍ ഒത്തുചേരുന്നു. ഇതിനായി പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ആരംഭിച്ചു. കേരളത്തില്‍ സദാചാര പൊലീസിംഗിനെ തുടര്‍ന്നുണ്ടാകുന്ന അതിക്രമങ്ങളെ തുടര്‍ന്നാണ് വീ്ണ്ടും കിസ് ഓഫ് പ്രവര്‍ത്തകര്‍ ഒത്തുകൂടാനുള്ള തീരുമാനമുണ്ടായത്. മറൈന്‍ഡ്രൈവില്‍ നടന്ന സദാചാര ഗുണ്ടായിസത്തോട് ക്ഷമിക്കാനാവില്ലെന്നാണ് കിസ്ഓഫ് പ്രവര്‍ത്തകര്‍ പറയുന്നു.