സെന്‍കുമാര്‍ പദവിയിലിരിക്കാന്‍ യോഗ്യനല്ലെന്ന് മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2017 12:40 PM |
Last Updated: 08th March 2017 12:40 PM | A+A A- |

തിരുവനന്തപുരം: യോഗ്യത ഇല്ലാത്തത് കൊണ്ടാണ് ടിപി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നു മാറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നടപടി ശരിയാണെന്ന് തെളിയിക്കുന്നവയാണ് സെന്‍കുമാറിന്റെ ഇപ്പോഴത്തെ പ്രവൃത്തികളെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സെന്‍കുമാറിനെ മാറ്റിയത് ജിഷ കേസുമായി ബന്ധപ്പെട്ടല്ലെന്നും മുഖ്യമന്ത്രി നിയമസസഭയെ അറിയിച്ചു.
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഡി.ജി.പി സ്ഥാനത്ത് നിന്നും സര്‍ക്കാര്‍ തന്നെ മാറ്റിയതെന്നും സിപിഎം തന്നോട് പകപോക്കിയതാണെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സുപ്രീകോടതിയെയും സെന്‍കുമാര്‍ സമീപിച്ചിരുന്നു.