വ്യാജ വാര്‍ത്തകള്‍ക്കെതിരെ പരാതി നല്‍കുമെന്ന് സുരേന്ദ്രന്‍

തനിക്കെതിരായ വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍
വ്യാജ വാര്‍ത്തകള്‍ക്കെതിരെ പരാതി നല്‍കുമെന്ന് സുരേന്ദ്രന്‍

കൊച്ചി: തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. രോഗിയുടെ പേരു പറഞ്ഞ്‌ ഒരു ബിജെപി ജനറല്‍ സെക്രട്ടറി 5 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ചെന്ന വാര്‍ത്ത നല്‍കിയ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയാണ് സുരേന്ദ്രന്‍ നിയമനടപടിക്കൊരുങ്ങുന്നത്. 

ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉന്നയിച്ച ചില ചാനലുകള്‍ക്കും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും, വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 

രാഷ്ട്രീയ വിരോധം തീര്‍ക്കുന്നത് ഇത്തരം മനുഷ്യത്വ രഹിതമായ വാര്‍ത്തകള്‍ നല്‍കിയല്ല. അടിയുറച്ച കോഴിക്കോ
ട്ടെ സിപിഎം പ്രവര്‍ത്തകരായ മാധ്യമപ്രവര്‍ത്തകരാരും ഈ വാര്‍ത്ത കൊടുക്കാത്തതു കൊണ്ടാണ് തിരുവനന്തപുരം ലേഖകനെ കൊണ്ട് ഈ പണി ചെയ്യിച്ചതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. 

ഇത്തരം വാര്‍ത്തകളിലൂടെ തന്നെ നിശബ്ദനാക്കാമെന്ന് കരുതുന്നവര്‍ക്ക് തെറ്റിപ്പോയെന്നും, അനീതിക്കെതിരായ പോരാട്ടം കൂടുതല്‍ കരുത്തോടെ തുടരുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന്‍ കുറിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com