ഉമ്മവെച്ച് പ്രതിഷേധവുമായി കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍
Published: 09th March 2017 09:03 PM |
Last Updated: 09th March 2017 09:03 PM | A+A A- |

ഫോട്ടോ: മെല്‍ട്ടണ്‍ ആന്റണി, ആല്‍ബിന്‍ മാത്യൂ
കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിന് എതിരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ കിസ് ഓഫ് ലവ പ്രവര്‍ത്തകരുടെ പ്രതിഷേധം കൂട്ടായ്മ നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിളും വിവിധ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ അരങ്ങേറി. മറൈന്‍ ഡ്രൈവില്‍ വൈകീട്ട് നാലുമണിയോടെയാണ് പോസ്റ്ററുകളുമായി പ്രതിഷേധക്കാര്‍ പ്രകടനവുമായി എത്തിയത്.
കിസ് ഓഫ് ലവിന്റെ പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ചുംബനസമരത്തിന് ആഹ്വാനം ചെയ്തത്. നൂറുകണക്കിന് യുവതി യുവാക്കളാണ് പ്രതിഷേധ സമരത്തില്‍ അണിനിരന്നത്.
സദാചാര ഗുണ്ടായിസത്തിനെതിരെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നാടകങ്ങളും മറ്റ് കലാപരിപാടികളും പ്രതിഷേധക്കാര്‍ സംഘടിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സംയുക്തമായി സ്‌നേഹ ഇരിപ്പുസമരം നടത്തി. കെഎസ്‌യുവിന്റെ ആഭിമുഖ്യത്തില്‍ സദാചാര ചൂരല്‍ സമരവും അരങ്ങേറി.
കഴിഞ്ഞ ദിവസമാണ് മറൈന്‍ഡ്രൈവില്‍ യുവതി യുവാക്കള്‍ ഒന്നിച്ചിരിക്കുന്നിടത്തേക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ ശിവസേനക്കാര്‍ ചൂരല്‍ ഉപയോഗിച്ച് അടിച്ചോടിച്ചത്. ആക്രമികളെ ചോദ്യം ചെയ്തവരെയും ശിവസേനക്കാര്‍ നേരിട്ടു. ശിവസേനയുടെ സദാചാര പൊലീസിംഗിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളമാകെ ഉയര്‍ന്നത്. വരും ദിവസങ്ങളില്‍ സദാചാര പൊലീസിംഗിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ തീരുമാനം