പിണറായിയെ വെറുതെ വിട്ടത് നിയമവിരുദ്ധമെന്ന് സിബിഐ
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th March 2017 04:52 PM |
Last Updated: 09th March 2017 04:52 PM | A+A A- |

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ വെറുതെ വിട്ടത് നിയമവിരുദ്ധമെന്ന് സിബിഐ. സാക്ഷിമൊഴികളെയോ തെളിവുകളോ പരിഗണിക്കാതെയാണ് പിണറായിയെ വെറുതെ വിട്ടതെന്നും സിബിഐ ഹൈക്കോടതിയ അറിയിച്ചു. നടപടി അഴിമതി നിരോധന നിയമത്തിനെതിരെയാണെന്നും സിബിഐ േേകാടതിയെ അറിയിച്ചത്. കേസില്‍ ലാവ്‌ലിന്‍ കമ്പനിയല്ലാതെ മറ്റാര്‍ക്കെങ്കിലും നേട്ടമുണ്ടാക്കിയോ എന്ന് കോടതി ചോദിച്ചപ്പോള്‍ മറ്റാര്‍ക്കെങികിലും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന നടപടിയും കുറ്റകരമെന്ന് സിബിഐ വ്യക്തമാക്കി
ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ സിബിഐ നല്‍കിയ പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സിബിഐ കോടതിയില്‍ വ്യക്തമാക്കിയത്. ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഈ മാസം 13ന് കേസ് പരിഗണിച്ച കോടതി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മാസം ഒന്‍പതിന് ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചെങ്കിലും പിണറായിയുടെ അഭിഭാഷകനായ എംകെ ദാമോദരന്‍ ഹാജരായിരുന്നില്ല. ഇതേതുടര്‍ന്നാണ് കേസ് ഈ മാസം 13 ലേക്ക് മാറ്റിയത്.
വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയന്‍ പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ് ലിന് നല്‍കിയതില്‍ കോടികളുടെ ക്രമക്കേട് സിബിഐ കണ്ടത്തിയിരുന്നു. അതേസമയം ലാവ്‌ലിന്‍ വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.