ബാലപീഡനത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ്: പൊലീസ് കേസെടുക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th March 2017 09:01 AM |
Last Updated: 09th March 2017 09:01 AM | A+A A- |

തിരുവനന്തപുരം: ബാലപീഡനത്തെ അനുകൂലിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുഹമ്മദ് ഫര്‍ഹദിനെതിരെ പൊലീസ് കേസെടുക്കും. മഞ്ച് വാങ്ങിക്കൊടുത്ത് അഞ്ചാം ക്ലാസുകാരി കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും, അതില്‍ തെറ്റില്ല എന്ന തരത്തിലായിരുന്നു ഫേസ്ബുക്കില്‍ പരാമര്‍ശം. ഇതിനെതിരെ ഫേസ്ബുക്കില്‍ തന്നെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതേതുടര്‍ന്ന് നിരവധിപേര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയവരും ഏറെയുണ്ട്. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ബിജുമോന്റെ റിപ്പോര്‍ട്ടിന്‍മേല്‍ ആണ് കേസെടുക്കുന്നത്.