മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്
Published: 09th March 2017 01:57 PM |
Last Updated: 09th March 2017 01:58 PM | A+A A- |

ന്യൂഡെല്‍ഹി: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 12ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മിഷന്‍ തീരുമാനിച്ചു. ഇ അങമ്മദ് അന്തിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. തമിഴ്‌നാട്ടിലെ ആര്‍കെ നഗറിലും ഇതേ ദിവസമാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്നാണ് അവിടെ തിരഞ്ഞെടുപ്പ് നടത്തുന്നത്.
മാര്‍ച്ച് 24 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനവസരമുണ്ട്. സൂക്ഷ്മ പരിശോധന 27ന് നടത്തും. മാര്‍ച്ച് 29 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയത്. വോട്ടെണ്ണല്‍ ഏപ്രില്‍ 17ന് നടത്തും.