ശിവസേനയുടെ സദാചാര അഴിഞ്ഞാട്ടത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ സ്‌നേഹ ഇരിപ്പ് ആരംഭിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th March 2017 09:15 AM |
Last Updated: 09th March 2017 11:35 AM | A+A A- |

കൊച്ചി: മറൈന്‍ഡ്രവില്‍ ഇന്നലെ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസ അഴിഞ്ഞാട്ടത്തിനെതിരെ ഡിവൈഎഫ്‌ഐ നടത്തുന്ന പ്രതിഷേധ പരിപാടി സ്‌നേഹ ഇരിപ്പ് മറൈന്‍ ഡ്രൈവില്‍ ആരംഭിച്ചു. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സംയുത്മായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സൗഹാര്‍ദം സദാചാര വിരുദ്ധമല്ല, സദാചാര പൊലീസ് നാടിനാവശ്യമില്ല എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
സദാചാര ഗുണ്ടായിസത്തിനെതിരെ വിവിധ സംഘടമകള്‍ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. എം സ്വരാജ് എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
രാവിലെ എറണാകുളം ലോ കോളജ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. ലോ കോളജില്‍ നിനന്നും നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ മറൈന്‍ഡ്രൈവില്‍ പ്രകടനത്തിനെത്തി. ഇന്നുവൈകുന്നേരം കിസ്ഓഫ് ലൗവും മറൈന്‍്രൈഡവില്‍ പ്രതിഷേധത്തിനായി ഒത്തുകൂടുന്നുണ്ട്.